കാഞ്ഞങ്ങാട് : കരിന്തളത്തെ എം. വി. ശ്യാമളക്കും, മടിക്കൈ പുത്തക്കാലിലെ രജനിക്കും സ്വന്തമായി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. മിൽമ ക്ഷീരസദനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ മിൽമ ചെയർമാൻ കെ. എസ്. മണി കൈമാറി. മടിക്കൈ ക്ഷീരസംഘത്തിലെ പൂത്തക്കാലിൽ നടന്ന ചടങ്ങിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ അധ്യക്ഷനായി. മിൽമ ഡയരക്ടർ പി. പി. നാരായണൻ മിൽമ എഐസി ഗ്രൂപ്പ് ഇൻഷുറൻസ് ധനസഹായ വിതരണം നടത്തി. എംആർസിഎംപി യു ഡയറക്ടർ കെ. സുധാകരൻ മുതിർന്ന ക്ഷീരകർഷക പി. കെ. സാവിത്രിയെ ആദരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗോവിന്ദൻ, മിൽമ കാസർകോട് ഡയറി മാനേജർ സ്വീറ്റി വർഗീസ്, പി. വി മനോജ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ പി. സതി, കെ. വി. ബാലൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ, പി. കൃഷ്‌ണൻ, എം. കുഞ്ഞിഗോവിന്ദൻ, പി. ശ്രീരാജ്, പി. ആർ .ബാലകൃഷ്ണൻ സംസാരിച്ചു. എ. ദിനേശൻ സ്വാഗതവും വി. ഷാജി നന്ദി പറഞ്ഞു.
0 Comments