Ticker

6/recent/ticker-posts

കല്ലൂരാവിയിൽ റോഡ് ഇടിഞ്ഞ് ടിപ്പർ ലോറി പാലത്തിന് മുകളിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞു

കാഞ്ഞങ്ങാട് :കല്ലൂരാവിയിൽ റോഡ് ഇടിഞ്ഞ് ടിപ്പർ ലോറി പാലത്തിന് മുകളിൽ നിന്നും തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 9.30 മണിയോടെ കല്ലൂരാവി ജുമാ മസ്ജിദ് സമീപത്താണ് അപകടം.പൂഴി വേഴ്സ്റ്റുമായി വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്. പാലത്തിൻ്റെ സൈഡിലെ മണ്ണ് ഇടിഞ്ഞ് തല കീഴായി ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. മൂവാരിക്കുണ്ട് ഭാഗത്തേക്ക് വരവെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെയാണ് അപകടം. ലോറിയെ ജെ.സി.ബി ഉപയോഗിച്ച് ഉയർത്തി. ടാറിളകി റോഡ് തകർന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Reactions

Post a Comment

0 Comments