കാഞ്ഞങ്ങാട് : ഇന്നലെ രാത്രി 11.20 ന്ചിത്താരിയിൽ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാർ
ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്ത് പൊലീസ്. പ്രതിമദ്യ ലഹരിയിൽ കാർ ഓടിച്ചാണ് അപകടമുണ്ടാക്കി യുവാവിൻ്റെ മരണത്തിന് കാരണമായതെന്ന് കണ്ടാണ് മനപൂർവമുള്ള
നരഹത്യക്ക് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. അലാമിപ്പള്ളി എം.വി
ടെമ്പിളിന് സമീപത്തെ എച്ച്. ജെ. ഉല്ലാസിനെതിരെയാണ് കേസ്' പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. പ്രതിയെ ജില്ലാശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയിരുന്നു. ബൈക്ക് യാത്രക്കാരനായ മലപ്പുറം ഒഴുക്കൂർ പല്ലിത്താ ലത്തിൽ പി. ശങ്കരൻ്റെ മകൻ പി. അഖിലേഷ് 38 ആണ് മരിച്ചത്.
0 Comments