Ticker

6/recent/ticker-posts

സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിൽ നിന്നും എം.ഡി.എം.എ പിടികൂടി

കാസർകോട്:സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പരിശോധിച്ചതിൽ നിന്നും പൊലീസ് എം.ഡി.എം.എ പിടികൂടി.
കുമ്പള സബ് ഇൻസ്പെക്ടർ ആനന്ദ് കൃഷ്ണൻ ആർ. മേനോന്റെ നേതൃത്വത്തിൽ നടന്ന നൈറ്റ് പട്രോളിംഗിനിടെയാണ് പിടികൂടിയത്.  പുലർച്ചെ കുമ്പള ആരിക്കാടി ടോൾ പ്ലാസക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ പരിശോധിച്ചപ്പോൾ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
കർണാടക സ്വദേശി
ഹംസത്ത് സ്വാലിഹ്21 ആണ് പിടിയിലായത്.
0.25 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പൊലീസ് സംഘത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ഹിദായത്തുള്ള, ജിതേഷ്  എന്നിവരും ഉണ്ടായിരുന്നു.
ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Reactions

Post a Comment

0 Comments