Ticker

6/recent/ticker-posts

ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ആവശ്യം, വിസമ്മതിച്ച യുവാവിന് കുത്തേറ്റു

കാസർകോട്:ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ആവശ്യപ്പെട്ടത്
വിസമ്മതിച്ച യുവാവിന് കുത്തേറ്റു. ഇത്തരം ഒരു പരാതിയിൽ ഒരാൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ഏരിയാൽ അക്കരയിലെ മുഹസദ് റനീസിനാണ് 29 കുത്തേറ്റത്. അനീഷ് താജുദ്ദീനെതിരെയാണ് കേസെടുത്തത്. വൈകീട്ട് വീട്ടുമുറ്റത്ത് അതിക്രമിച്ച് കടന്ന് മുഖത്തും പുറത്തും വലത് ചെവിക്കും അടിച്ച് താഴെ ഇട്ട് കത്തി കാട്ടി നിന്നെ കൊന്ന് ഏരിയാൽ പള്ളി ഖബറിൽ കിടത്തും എന്ന് പറഞ്ഞ് കത്തി കൊണ്ട് ഇടതു കൈക്ക് കുത്തി പരിക്കേൽപ്പിച്ചെന്നാണ് പരാതി. ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നിയമവിരുദ്ദ ജോലി ചെയ്യാൻ ആവശ്യപ്പെട്ടാണ് അക്രമമെന്ന് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments