കാസർകോട്:ഒമ്പതംഗ പുള്ളി മുറി, കുലുക്കി കുത്ത് ചൂതാട്ട സംഘങ്ങളെ പൊലീസ് പിടികൂടി കേസെടുത്തു. ആറ് പുള്ളി മുറി ചൂതാട്ട സംഘവും മൂന്ന് കുലുക്കി കുത്ത് ചൂതാട്ടക്കാരുമാണ് പിടിയിലായത്. കുഡ്ലുവിൽ ചെറിയ ഗ്രൗണ്ടിൽ പുള്ളി മുറി നടത്തിയവരെ കാസർകോട് പൊലീസ് പിടികൂടി. 15990 രൂപ പിടികൂടി. കുമ്പഡാജെനടുവങ്ങടിയിൽ ബസ് വെയിറ്റിംഗ് ഷെഡിന് സമീപം കുലുക്കി കുത്ത് നടത്തിയ മൂന്ന് പേരെ ബദിയഡുക്ക പൊലീസ് പിടികൂടി കേസെടുത്തു. 3370 രൂപ പിടിച്ചു.
0 Comments