കാഞ്ഞങ്ങാട് :മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി തങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാദിഖ് അലി തങ്ങളെ മോശമായി ചിത്രീകരിക്കുന്നതരത്തിലുള്ള മെസേജുകൾ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്. അഹമ്മദ് അലി പറമ്പത്ത് എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നുമായിരുന്നു മെസേജുകൾ പ്രചരിച്ചത്. മനപൂർവം സംഘർഷമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. പരാതിയിൽ പറഞ്ഞു, കഴിഞ്ഞ 20നും 22 നും ഇടയിലാണ് സംഭവം. പടന്നകടപ്പുറത്തെ കെ. കെ. അമീനിൻ്റെ പരാതിയിലാണ് കേസ്.
0 Comments