Ticker

6/recent/ticker-posts

അമ്പലത്തിൻ്റെ വരാന്തയിൽ നിന്നും ഭണ്ഡാരം കവർച്ച ചെയ്തു

കാഞ്ഞങ്ങാട് :അമ്പലത്തിൻ്റെ വരാന്തയിൽ നിന്നും ഭണ്ഡാരം കവർച്ച ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് കവർച്ച നടന്ന വിവരം അമ്പലത്തിൻ്റെ ഭാരവാഹികൾ അറിയുന്നത്. ഉദുമ കൊങ്കിണി വളപ്പിൽ അമ്പലത്തിൻ്റെ ഭണ്ഡാരമാണ് കവർന്നത്. 27 ന് വൈകീട്ടിന് ശേഷമാണ് മോഷണമെന്ന് പറയുന്നു. കെ രാഘവൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments