Ticker

6/recent/ticker-posts

പശുവിനെ കെട്ടാൻ പോവുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട് :പശുവിനെ കെട്ടാൻ പോവുകയായിരുന്ന പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തായന്നൂർ പനയാർ
മണ്ണാലയിൽ എം.കെ. ജോണിനെ 64യാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ  6 മാസം അധിക തടവിനും ശിക്ഷ വിധിച്ചു.  അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 9 വയസ് പ്രായമുള്ള പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. 2024 ജുലൈ  21 ന്  രാവിലെ 9.30 മണിക്ക് കുട്ടി തന്റെ അമ്മമ്മയോടൊപ്പം പശുവിനെ കെട്ടാൻ പോകവേ വഴിയിൽവെച്ച്  പ്രതി കുട്ടിയെ പ്രതിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയും വീട്ടിൽ എത്തിയ സമയം കുട്ടി തന്നെ അമ്മമ്മയുടെ അടുത്ത് കൊണ്ടുവിടണമെന്ന് പറയുകയും ചെയ്തിരുന്നു.
പ്രതി കുട്ടിയേയും കൂട്ടി പോകുന്ന സമയം വഴിയിൽ വെച്ച്  പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇന്ന്   സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ  ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ്  പി.എം.സുരേഷ് ശിക്ഷ വിധിച്ചത്.പോക്സോ ആക്ട് 10 r/w 9(m)പ്രകാരം 5 വർഷം  കഠിന തടവും, 10,000/ രൂപ  പിഴയും, പിഴ അട ച്ചില്ലെങ്കിൽ 3 മാസം അധിക തടവും,പട്ടിക ജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമത്തി ലെ 3(1)W(i) പ്രകാരം  2 വർഷം കഠിന തടവും 5,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ആണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.അമ്പലത്തറ പൊലീസ്  രജിസ്റ്റർ ചെയ്ത കേസിൽ  ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ബേക്കൽ ഡി.വൈ. എസ്. പി ആയിരുന്ന വി.വി. മനോജും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്.എം എസ് ഡി .വൈ. എസ്.പി ആയിരുന്ന കെ . പ്രേംസദനും ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Reactions

Post a Comment

0 Comments