പോസ്റ്റ്മോർട്ടത്തിൻ്റെ പ്രാഥമിക വിവരം ലഭിച്ചു. കറുക വളപ്പിൽ പെരളത്തെ പോപ്പി എന്ന് വിളിക്കുന്ന കെ. ശ്രീരാജിൻ്റെ 28 പരിയാരം മെഡിക്കൽ കോളേജിൽ നടന്ന വിദഗ്ധ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ലഭിച്ചത്. മസ്തിഷ്ക്ക സംബന്ധമായ രോഗം മൂലമാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇന്ന് രാവിലെ 6 30 മണിയോടെ വീടിന് സമീപം റോഡരികിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. സംശയമുയർന്ന തിനെ തുടർന്ന് ഫോറൻസിക് സർജനും പൊലീസ് നായയും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി വിദഗ്ധ പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
0 Comments