Ticker

6/recent/ticker-posts

ബാങ്കിൽ മുക്ക് പണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ ഒടയംചാൽ സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട് :ബാങ്കിൽ മുക്ക് പണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ ഒടയംചാൽ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പൊലീസ് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ രണ്ട് പേർക്കെതിരെ ബാങ്ക് അധികൃതരുടെ പരാതിയിൽ പൊലീസ്കേസെടുത്തിരുന്നു. തിമിരി സർവീസ് സഹകരണ ബാങ്കിന്റെ
 ഞാണങ്കൈ ബ്രാഞ്ചിൽ ആയിരുന്നു തട്ടിപ്പിന് ശ്രമം നടന്നത്. ഒടയംചാൽപാട്ടില്ലത്ത് അബ്ദുൾ റസാഖ് ആണ് അറസ്ററിലായത്. മമ്മദ് എന്ന പ്രതി ഒളിവിലാണ്. ചീമേനി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
 ബ്രാഞ്ച് മാനേജർ വി. മഹേഷിൻ്റെ പരാതിയിലാണ് കേസ്. രണ്ട് ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം നടന്നത്.
Reactions

Post a Comment

0 Comments