Ticker

6/recent/ticker-posts

മഞ്ചേശ്വരം റെയിൽവെ സ്റ്റേഷനിൽ നാളെ മുതൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു

കാഞ്ഞങ്ങാട് :മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്സ്പ്രസ് (Train No.16649/16650) ട്രെയിനിന്
നാളെ 16 മുതൽ
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. 
കേന്ദ്ര ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി റെയിൽവേ സംബന്ധിച്ച വിഷയങ്ങൾ അടുത്ത ദിവസം പാർലമെന്റിൽ സംസാരിക്കാൻ ഇരിക്കവെയാണ്  സുപ്രധാന തീരുമാനം  അറിയാൻ കഴിഞ്ഞതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു .ഉത്തരവ് അനുസരിച്ചു ഈ സ്റ്റോപ്പ് അടുത്ത ദിവസം 16-03-2026 മുതൽ പ്രാബല്യത്തിൽ വരും.
പരശുറാം മാവേലി എക്സ്പ്രസ് ട്രെയിനുകൾക്കു ഏതു വിധേനെയും സ്റ്റോപ്പ് അനുവദിച്ചു കിട്ടണമെന്ന മഞ്ചേശ്വരം പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് . മഞ്ചേശ്വരം അടക്കമുള്ള മണ്ഡലത്തിലെ പ്രധാന സ്റ്റോപ്പുകളിൽ പരശുറാം എക്പ്രസിന് കൂടി  സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ടു  കുറെ നാളുകളായി  കേന്ദ്ര റെയിൽവേ മന്ത്രിക്കും റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർക്കും  കത്തുകൾ നൽകി ഈ ആവശ്യത്തെ ശക്തമായി ഉന്നയിച്ചിരുന്നുവെന്ന് എം.പി പറഞ്ഞു. തുടർന്ന് റെയിൽവേ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചും നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന അതിർത്തികൂടിയായ പ്രധാനപ്പെട്ട  റെയിൽവേ സ്റ്റേഷനിൽ  സ്റ്റോപ്പു അനുവദിപ്പിക്കാൻ സാധിച്ചതെന്നതെന്എം.പി അറിയിച്ചു.
 വിഷയത്തിൽ എംപി ഓഫീസുമായി സഹകരിച്ച് പ്രവർത്തിച്ച മഞ്ചേശ്വരത്തെ രാഷ്ട്രീയ സാംസ്‌കാരിക വ്യാപാര സമൂഹത്തോടും മേഖലകളിലെ റെയിൽവേ പാസഞ്ചർ അസോസിയേഷനുകൾക്കും റെയിൽവേ ഉദ്യോഗസ്ഥർക്കും എം.പി നന്ദി അറിയിച്ചു.
മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിൽ നേരത്തെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നതടക്കമുള്ള മറ്റ് ആവശ്യങ്ങളും വീണ്ടും റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, നിലവിൽ നടക്കുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ റെയിൽവേ സംബന്ധമായ വിഷയങ്ങൾ ശക്തമായി ഉന്നയിക്കുകയും ചെയ്യുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Reactions

Post a Comment

0 Comments