കാഞ്ഞങ്ങാട് :സൂപ്പർ മാർക്കറ്റിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിക്കുന്ന മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. ഇന്ന് പുലർച്ചെ 3 മണിയോടെ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളയുന്ന മോഷ്ടാവിൻ്റെ ക്യാമറ ദൃശ്യമാണ് ലഭിച്ചത്. ചെറുവത്തൂർ തുഷാര സൂപ്പർ മാർക്കറ്റിന് മുന്നിൽ നിന്നുമാണ് മോഷണം. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ ഹമീദിൻ്റെ ഇരുചക്ര വാഹനമാണ് മോഷണം പോയത്. ചന്തേര പൊലീസ് സ്ഥലത്തെത്തി.
0 Comments