കാഞ്ഞങ്ങാട് :അംഗനവാടിയിലേക്ക് പോയ യുവതിയെയും മൂന്ന് വയസുള്ള മകനെയും കാണാതായതായി പരാതി. തിരോധാനവുമായി ബന്ധപെട്ട് ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊട്ടോടി ചൂമള്ളടുക്കത്തെ ആർ. റജിത 33 മകൻ നമിത്തിനെയുമാണ് കാണാതായത്. ഇന്നലെ രാവിലെ 9.30 ന് പേരടുക്കം അംഗനവാടിയിലേക്ക് മകനെയും കൂട്ടി പോയി തിരിച്ചു വന്നില്ലെന്ന പരാതിയിൽ രാജപുരം പൊലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.
0 Comments