Ticker

6/recent/ticker-posts

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിലേക്ക് വനിത സൈനികർ കൂടി എത്തി

കാഞ്ഞങ്ങാട് : സംഘർഷ സാധ്യത മുൻനിർത്തി കാസർകോട് ജില്ലയിലേക്ക് വനിത സൈനികർ കൂടി എത്തി. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിപ്പിൽ സംഘർഷമേഖലകളിൽ വിന്യസിക്കുന്നതിനായാണ് വനിത സൈനികരെ കൂടി എത്തിച്ചത്. കഴിഞ്ഞ ആഴ്ച നിരവധി കമ്പനി കേന്ദ്ര സേന എത്തിയതിന് പിന്നാലെയാണ് വനിത സൈനികരുമെത്തിയത്. ഇവർ വിവിധ സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തി. ചിറ്റാരിക്കാൽ ടൗണിൽ ഇന്ന് റൂട്ട് മാർച്ച് നടന്നു. പൊലീസ്
ഇൻസ്പെക്ടർ കെ.വി. ഉമേശൻ, എ.എസ്.ഐ മാരായ നൗഷാദ്, സുനിൽ കുമാർ, ബ്രിജേഷ്, സീനിയർ സിവിൽ ഓഫീസർമാരായ രതീഷ്, നിയാസ്, പ്രസീത, സീത ലക്ഷ്മി, സൈനിക ഇൻസ്പെക്ടർ ഡി പി സിംഗ്, കരിഷ്മ , മൗസിമി പങ്കെടുത്തു.
Reactions

Post a Comment

0 Comments