മൂന്ന് പേർക്ക് ഗുരുതരമായി പരിക്ക് പറ്റി. പരിയാരം കാരക്കുണ്ട് പുളിയൂർ റോഡിലാണ് അപകടം. അമ്മാനപ്പാറ ഭാഗത്തേക്ക് ഓടിച്ചു വന്ന ലോറിയിൽ എതിരെ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ കാവേരി തോട്ടിക്കാൽ അബ്ദുൾ സലാമിൻ്റെ മകൻ മുഹമ്മദ് ബഷാർ 22 ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ബാസിത്ത് 20, നജീറുൽ 25 ഉൾപ്പെടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ മിനി ലോറി ഡ്രൈവർക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു. ലോറികൾ പൂർണമായും തകർന്നു. അകത്ത് കുടുങ്ങിയവരെ ലോറി വെട്ടി പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.
0 Comments