Ticker

6/recent/ticker-posts

കാറിൽ കടത്തിയ എം.ഡി.എം. എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ, ഒരാൾ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :കാറിൽ കടത്തിയ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരാൾ പൊലീസ് പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ടു. കാറും മയക്ക് മരുന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂർ മീലിയാട്ടെ എം.ടി.പി. മർഷാദ് 29, ഉദിനൂർ നടക്കാവിലെ മുഹമ്മദ് സഫ് വാൻ 28, ആയിറ്റിയിലെ മുഹമ്മദ് ഷിയാസ് 31 എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട പ്രതിക്കെതിരെ കേസെടുത്തു. ഉദിനൂരിലെ അർഷിദ് ആണ് രക്ഷപെട്ടതെന്ന് മറ്റ് പ്രതികൾ പൊലീസിനോട് പറഞ്ഞു. കാർ രക്ഷപെട്ട പ്രതിയുടെതാണ്. 01. 26 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ഇന്നലെ രാത്രി വലിയ പറമ്പ കെ.പി.സി റോഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് കാർ വേഗത്തിൽ ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
 ചന്തേര എസ്.ഐ ജിയോ സദാനന്ദൻ പ്രബേഷണൽ എസ്.ഐ സതീഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വേണു, നരേന്ദ്രൻ, സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments