കാസർകോട്:കാർ തട്ടിയതിനെ തുടർന്ന് ആംബുലൻസ് റോഡിൽ മറിഞ്ഞ് ആംബുലൻസിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കറന്തക്കാട് ദേശീയ പാതയുടെ സർവീസ് റോഡിലാണ് അപകടം. മൂവി മാക്സ് റോഡിൽ നിന്നും സർവീസ് റോഡിൽ കയറിയ കാർ ആംബുലൻസിൽ തട്ടുകയും ആംബുലൻസ് മറിയുകയായിരുന്നു. റോഡ് സൈഡിൽ ഉണ്ടായിരുന്ന ബൈക്കിനും വൈദ്യുതി പോസ്റ്റിനും കേട് പാട് സംഭവിച്ചു. കാസർകോട് സ്വദേശികളായ ആയിഷ 70, നസീറ 40,അബ്ദുൾ ഫരീദ് 25 എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments