Ticker

6/recent/ticker-posts

വാഹനത്തിൽ വച്ച് എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട് : വാഹനത്തിൽ വച്ച് എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിച്ച ഡ്രൈവർ മരിച്ചു.ചൊവ്വാഴ്ച ഉച്ചക്ക് 2.20ന്  റോഡിന് സമീപം വാഹനത്തിൽ അവശനിലയിൽ കണ്ട് കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
 പരപ്പവട്ടിപ്പുന്നയിലെ പരേതരായ മുത്തു മണിയാണിയുടെയും  കാഞ്ഞങ്ങാടൻ വീട്ടിൽ കല്യാണി അമ്മയുടെയും മകൻ   കുപ്പമാട് സ്വദേശി സുകുമാരൻ 62
 ആണ് മരിച്ചത്. 
വെള്ളരിക്കുണ്ട് പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. തൊട്ടി ജീപ്പ്
ഡൈവറായിരുന്നു.
 വർഷങ്ങളോളം പരപ്പ കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. 
 ഭാര്യ ബിന്ദു.മകൾ:സുനന്ദ സുകൃത്.
 മരുമകൻ: സിനു ( കെഎസ്ആർടിസി ഡ്രൈവർ ശ്രീകണ്ഠപുരം).
 സഹോദരങ്ങൾ: ബാലൻ ,ചന്ദ്രൻ,
 രവീന്ദ്രൻ,മധു വട്ടിപുന്ന
 പരേതയായ ശാരദ.
 സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments