Ticker

6/recent/ticker-posts

യൂറോപ്യൻ രാജ്യത്തേക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട് :യൂറോപ്യൻ രാജ്യത്തേക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. ലാത്വിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ 535000 രൂപ തട്ടിയെടുത്തതായാണ് പരാതി. ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ ഇളമ്പച്ചി ജി.എച്ച്.എസ്.എസിന് സമീപത്തെ കെ.പി. പ്രണവിൻ്റെ 35 പരാതിയിൽ ബല്ല നെല്ലിക്കാട്ടെ ജോൺസൺ ചാക്കോയുടെ പേരിലാണ് ചന്തേര പൊലീസ് കേസെടുത്തത്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങി വിസ നൽകാതെ വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments