Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു നഗരത്തിൽ ഫൂട്ട് ഓവർ ബ്രിഡ്ജ്,ഖാംനഇയെ കൊലപ്പെടുത്തിയതിൽ നഗരസഭ അനുശോചിച്ചു

കാഞ്ഞങ്ങാട്: ഇറാനിലെ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള ഖാംനഇയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് ചേർന്ന കാഞ്ഞങ്ങാട് നഗരസഭ കൗൺസിൽ യോഗം അഗാധമായ ദുഃഖവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. 
ബജറ്റവതരണത്തിനായി ഇന്ന് രാവിലെ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ വി.വി. രമേശൻ അവതരിപ്പിച്ച അനുശോചന പ്രമേയം അംഗീകരിച്ചതോടെയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. ഇന്നലെ അന്തരിച്ച മുൻ നഗരസഭ കൗൺസിലർ അബ്ദുറസാഖ് തായിലക്കണ്ടിയുടെ വേർപാടിലും കൗൺസിൽ യോഗം അനുശോചിച്ചു.
നഗരസഭ 2026-27 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ എ. ഡി. ലത അവതരിപ്പിച്ചു. മുൻ നീക്കിയിരുപ്പ് ഉൾപ്പെടെ 128,59,39,157 രൂപ വരവും 110,95,84,000/ രൂപ ചെലവും 17,63,55,157 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. 
കോട്ടച്ചേരിയിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജ് സ്ഥ‌ാപിക്കുമെന്നാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്.
പ്രാദേശിക സമ്പദ്ഘടക്ക് കരുത്ത് പകരാനായി നഗരസഭാ തലത്തിൽ ചെറുകിട സംരംഭക യൂണിറ്റുകൾ തുടങ്ങുന്നതിന് സഹായം നൽകുന്ന പദ്ധതി ആവിഷ്ക്കരിച്ചു. വനിതകൾക്ക് സംരംഭകത്വ വികസന യൂണിറ്റുകൾ, അപ്പാരൽ പാർക്ക് തുടങ്ങിയവയ്ക്കായി തുക വകയിരുത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വയറിംഗ്, പ്ലംബിംഗ് തുടങ്ങിയ വിഷയങ്ങളിൽ നൈപുണ്യ പരിശീലനം നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. വിവിധ വ്യവസായ ഗ്രൂപ്പുകളുമായി ചേർന്ന് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളകൾ, കരിയർ ബ്രിഡ്‌ജ് പ്രോഗ്രാം എന്നിവ സംഘടിപ്പിക്കും,വീട്ടു രുചികളോടെയുള്ള നല്ല ഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ വനിതകളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ സ്‌ഥാപിക്കും. നഗരത്തിൽ എത്തി ച്ചേരുന്ന സ്ത്രീകൾക്കായി അലാമിപ്പള്ളി ബസ് സ്‌റ്റാൻ്റ് കേന്ദ്രീകരിച്ച് സ്ത്രീ സൗഹൃദ ശൗചാലയങ്ങൾ സ്ഥാപിക്കും.ഷീ ലോഡ്ജ് നവീകരണം, അലാമിപ്പള്ളി ബസ് സ്‌റ്റാൻ്റിൽ സ്ത്രീകൾക്കായി ജിം ഒരുക്കുന്നതിനുള്ള പദ്ധതിയും ആസൂത്രണം ചെയ്‌തിട്ടുണ്ട്. നഗരസഭാ പരിധിയിൽ രണ്ട് സിഡിഎസുകളിലായി 556 അയൽക്കൂട്ടങ്ങൾ നഗരസഭ പരിധിയിൽ പ്രവർത്തിച്ച് വരുന്നുണ്ട്. ഒരു അയൽക്കൂട്ടത്തിൽ നിന്നും ഒരു സംരംഭം എന്ന നിലയിലേക്ക് പ്രാദേശിക സംരംഭങ്ങൾ തുടങ്ങുന്നതിനുള പ്രവർത്തനങ്ങൾ തുടരും. തിരഞ്ഞെടുക്കുന്ന വയോജനങ്ങളെ പങ്കെടുപ്പിച്ച് ഉല്ലാസയാത്ര . 70 കഴിഞ്ഞ അമ്മമ്മാരെ ഓണക്കാലത്ത് ഓണക്കോടി നൽകി ആദരിക്കും. വയോജനങ്ങൾക്ക് ശൗചാലയത്തോട് കൂടിയ മുറി, കട്ടിൽ, ഹാപ്പിനസ് പാർക്ക് എന്നീ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തി. സാമൂഹിക ഉത്തരവാദിത്വ ഗ്രൂപ്പുകളായി ചേർന്ന് .മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. എച്ച്ഐവി ബാധിതർക്കുള്ള പോഷകാഹാര വിതരണവും, സാമൂഹിക ഉത്തരവാദിത്വ ഗ്രൂപ്പുകളായി ചേർന്ന് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതിനുള്ള നടപടിക്കായി അതിദാരിദ്ര കുടുംബങ്ങൾ ഉൾപ്പെട്ടവർക്ക് ഭക്ഷ്യ കിറ്റ് വിതരണം, മെഡിക്കൽ ക്യാമ്പ്, ഭവനം വരുമാന ദായകമായ പദ്ധതി ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതികൾക്കൊപ്പം വാക്കർ , കണ്ണട, മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യും. നഗരസഭയിലെ പലയിടങ്ങളായി മെച്ചപ്പെട്ട മത്സ്യവിപണത്തിനായി സ്റ്റാളുകൾ സ്ഥാപിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ സ്റ്റാളുകളിൽ ഏർപ്പെടുത്തും. മുറ്റത്തൊരു മീൻ തോട്ടം പദ്ധതി പ്രാദേശിക മത്സ്യ വിപണിക്കകരുത്തേക്കും.  നഗരസഭയുടെ അധുനീകയിലുളള ടൗൺഹാൾ ആധുനി വൽക്കരിക്കാൻ തുക വകയിരുത്തി. കാഞ്ഞങ്ങാട് സൗത്തിൽ നഗരത്തിലേക്കുള്ള പ്രവേശന കവാടമൊരുക്കും. പഴയ ബസ് സ്‌റ്റാന്റിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ ഒരുക്കി പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി സൗകര്യങ്ങൾ ഒരുക്കും. നഗരത്തിൽ ചിതറി കിടക്കുന്ന തട്ടുകടകളെ ഏകോപിപ്പിച്ച് പുതിയ ബസ്‌റ്റാൻ്റ് പരിസരത്ത് ഫുഡ്‌കോർട്ട് സ്ഥാപിക്കും. രാത്രി ഷോപ്പിംഗിൻ്റെ സാധ്യതകൾ തുറന്നിട്ട് കൊണ്ട് സ്വച്ഛന്ദമായി കുടുംബങ്ങൾക്ക് ഇടപഴകുന്നതിനുള്ള ഒരു വേദിയായി ഭാവിയിൽ ഫുഡ്‌കോർട്ട് മാറുമെന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പാദരക്ഷാ നിർമ്മാണ തൊഴിലാളികളുടെ തൊഴിലിടങ്ങൾ മെച്ച പ്പെടുത്തി നഗരത്തിൽ ഒരു സ്‌ഥലത്ത് ഏകോപനമുണ്ടാക്കും. ശ്രീകൃഷ്ണ‌ മന്ദിരം റോഡിൻ്റെ ഇരു വശങ്ങളിലും ഫ്രൂട്ട്സ് സ്ട്രീറ്റ് സ്ഥാപിക്കും. ചെമ്മട്ടംവയലിൽ വിജ്ഞാന ഉല്ലാസ കേന്ദ്രം സ്ഥാപിക്കും. കുട്ടികൾക്കും നഗരത്തിലെത്തിച്ചേരുന്നവർക്ക് മിതമായ നിരക്കിൽ മികച്ച താമസ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പൽ ഗസറ്റ് ഹൗസ് സ്‌ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. നഗരസഭ പരിധിയിലെ വീടുകളുടെ ഗെയിറ്റിലും മുൻവുശത്തുമായി സോളാർ ലൈറ്റുകൾ സ്‌ഥാപിക്കുക വഴി നഗരസഭ ഒരു വെളിച്ച വിപ്ലവത്തിന് ഒരുങ്ങുകയാണ്. ജൈവവൈവിധ്യ സംരക്ഷണ പ്രവർത്ത നങ്ങൾക്കായും, ജലസ്രോതസ്സുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായുംബജറ്റിൽ തുക വകയിരുത്തി. താമരക്കുളം നവീകരണത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പട്ടികവർഗ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ്, ലാപ്ടോപ്പ് വിതരണം, മേശ, കസേര വിതരണം എന്നിവയ്ക്കുള്ള തുക വകയിരുത്തി. യൂത്ത് പാർലമെൻറ് സംഘടിപ്പിക്കും. അമ്മയും കുഞ്ഞും ആശുപത്രിയെ മികവിൻ്റെ കേന്ദ്രമാക്കും. സമൂഹത്തിലെ വൃക്ക രോഗം ബാധിച്ച രോഗികൾക്ക് ഡയാലിസിസ് സൗകര്യത്തിനായി സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിക്കും ബജറ്റിൽ തുക വകയിരുത്തി. നഗരസഭയിലെ ഏറ്റവും വലിയ പ്രശ്നമായ സാനിറ്ററി മാലിന്യങ്ങൾ സംസ്കരണം നടപടികൾ സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട റോഡുകളുടെ നിലവാരം ഉയർത്തുന്നതിന് തുക വകയിരിത്തിയിട്ടുണ്ട്.

Reactions

Post a Comment

0 Comments