Ticker

6/recent/ticker-posts

എം.ഡി.എം.എയും വിൽപ്പന നടത്തിയ പണവുമായും യുവാവ് അറസ്റ്റിൽ

കാസർകോട്:എം.ഡി.എം.എയും വിൽപ്പന നടത്തിയ പണവുമായും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 3.01 ഗ്രാം എം.ഡി.എം എയും മയക്ക് മരുന്ന് വിൽപ്പന നടത്തി ലഭിച്ച
16700 രൂപയും പ്രതിയുടെ പോക്കറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തു. ചെങ്കള റഹ്മത്ത് നഗറിലെ നുഹ്മാൻ 25ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് കന്യാ പാടിയിൽ നിന്നും ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അംഗനവാടിക്ക് സമീപം റോഡിൽ നിന്നും പിടികൂടുകയായിരുന്നു. എസ്. ഐ ടി . രൂപേഷ് , പൊലീസുകാരായ ഗോകുല, ശ്രീജിത്ത് ജില്ലാ പൊലീസ് മേധാവിയുടെഡാൻസാഫ് അംഗങ്ങളായ
നിജിന് കുമാർ ,രജീഷ് കാട്ടാമ്പള്ളി
റിതേഷ്,അനീഷ്‌ ,ഭക്ത ഷൈവൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments