Ticker

6/recent/ticker-posts

നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറി തുടങ്ങി

നീലേശ്വരം : പരാതികൾക്കും പരിഭവങ്ങൾക്കും വിട. നീലേശ്വരം നഗരത്തിന്റെ സമഗ്ര വികസനത്തിന് ഊർജ്ജം നൽകി കൊണ്ട്  പുതിയ ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ മുതൽ ബസ്സുകൾ കയറി തുടങ്ങി. തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാലൻ നഗരസഭയുടെ ചിഹ്നം പതിച്ച ശുഭ്ര പതാക വീശിയതോടെ കെ എസ് ആർ ടി സിയുടെ അലങ്കരിച്ച സൂപ്പർ ഡീലക്സ്  ബസ് തിങ്ങി നിറഞ്ഞ ജനങ്ങളുടെ  കൈയ്യടികളോടെ ബസ്റ്റാൻഡ് യാർഡിലേക്ക് കയറി. നിലവിലുണ്ടായിരുന്ന ഗതാഗതക്കുരുക്കിനും യാത്രക്കാരുടെ ദുരിതത്തിനും പുതിയ സ്റ്റാൻഡ് പ്രവർത്തനസജ്ജമായതോടെ വലിയ പരിഹാരമാകും.  ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നഗരത്തിന്റെ വാണിജ്യ മേഖലയിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാർക്ക് വിശ്രമിക്കാൻ റോട്ടറി ക്ലബ് ഒരുക്കിയ ഇരിപ്പിടങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പന്ത്രണ്ടോളം ശുചി മുറികളും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ  ബസ്റ്റാൻസിലുണ്ട്. ബസ്റ്റാൻഡിന്റെ കിഴക്ക് ഭാഗത്ത് ഓട്ടോ പാർക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.   കഴിഞ്ഞ വർഷം ഒക്ടോബർ 25 ന് ധനകാര്യ വകുപ്പ് മന്ത്രി  കെ.എൻ. ബാലഗോപാലൻ നഗരസഭ ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമർപ്പിച്ചിരുന്നെങ്കിലും ബസ്റ്റാൻഡ് യാർഡിന്റെ പണി പൂർത്തിയാകാത്തത് കൊണ്ടാണ് ബസുകൾ കയറിതുടങ്ങാൻ താമസം നേരിട്ടത്.  കെ യു ആർ ഡി എഫ് സിയുടെ 16 കോടി ധനസഹായത്തോടെയാണ് ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചിട്ടുള്ളത്. വിശാലമായ  പാർക്കിംഗ് ഏരിയ ഉൾപ്പെടെ നാല് നിലകളിലായി 19174.77 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ പണിത ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിൽ 5 ഹാളുകൾ ഉൾപ്പെടെ  16 മുറികൾ ഉണ്ട്.ബസ്റ്റാൻഡ് മുറികൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.     
 നഗരസഭ ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി , വൈസ് ചെയര്‍പേഴ്സൺ പി.എം. സന്ധ്യ, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. വി. സുരേന്ദ്രന്‍, കെ.സതീശന്‍, ഇ.കെ.ചന്ദ്രന്‍,    ഇ.ചന്ദ്രമതി, ഷമീന മുഹമ്മദ് , മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ പ്രൊഫ. കെ.പി.ജയരാജന്‍, ടി.വി.ശാന്ത, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്മാരായ കെ. വി. ദാമോദരന്‍, എറുവാട്ട് മോഹനന്‍ , നഗരസഭാ സെക്രട്ടറി ആയുഷ് ജയരാജ്, അസിസ്റ്റന്റ് എഞ്ചിനീയർ വിനോദ് , സൂപ്രണ്ട് സുധീർ തെക്കടവൻ, കൗണ്‍സിലര്‍മാര്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.രാജന്‍, പി. വിജയകുമാര്‍, കെ.പി.നസീര്‍, ഷംസുദ്ദീന്‍ അറിഞ്ചിറ, സുരേഷ് പുതിയടത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കെ.വി ചന്ദ്രൻ വിവിധ സംഘടന ഭാരവാഹികളായ ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, കെ.ഉണ്ണി നായര്‍, ഡോ.വി.സുരേശന്‍, കെ.വി സുരേഷ് കുമാര്‍, കെ.മോഹനന്‍, ഉദയന്‍ പാലായി, എ.വിനോദ് കുമാര്‍, എം.ജയറാം, സി.വി. പ്രകാശന്‍ തുടങ്ങി നാനാതുറകളിലുള്ള നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.  ചടങ്ങിൽ പങ്കെടുത്തവർക്ക് ഓട്ടോ റിക്ഷാ ഡ്രൈവർമാർ പായസ വിതരണം നടത്തി.
Reactions

Post a Comment

0 Comments