Ticker

6/recent/ticker-posts

മുൻ അജാനൂർ പഞ്ചായത്ത് അംഗത്തിൻ്റെ ഒന്നര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

കാഞ്ഞങ്ങാട് :മുൻ അജാനൂർ പഞ്ചായത്ത് അംഗത്തിൻ്റെ ഒന്നര ലക്ഷത്തിലേറെ രൂപ അജ്ഞാത സംഘം തട്ടിയെടുത്തു.
വ്യാജ ഇന്റർനെറ്റ് ഇടപാട് വഴിയാണ് മുൻ പഞ്ചായത്ത് അംഗത്തിന്റെ 169 198 രൂപ തട്ടിയെടുത്തത്.  വെള്ളിക്കോക്കെ മുൻ പാരലൽ കോളേജ് ഉടമ കൂടിയായ വിഷ്ണു മംഗലത്തെ ടി.മാധവൻ്റെ 
രണ്ട്  ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.ജനുവരി 29നാണ് സംഭവം.എസ്ബിഐയുടെ അക്കൗണ്ടിൽ നിന്ന് രണ്ട് തവണകളായി 32,000 രൂപയും ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് 137198രൂപയുമാണ് നഷ്ടപ്പെട്ടത് .മാധവന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments