കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് സ്ത്രീകളുടെ രാത്രി കാല നടത്തം സംഘടിപ്പിച്ച് ജില്ലാ പൊലീസ്. ഇന്ന് രാതിയാണ് കാഞ്ഞങ്ങാട് ടൗണിൽ വനിതകളുടെ രാത്രി കാല നടത്തം സംഘടിപ്പിച്ചത്. നൂറ് കണക്കിന് സ്ത്രീകൾ പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡി, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, ഇൻസ്പെക്ടർ, എസ് ഐ മാർ വിവിധ ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ പങ്കെടുത്തു. ലോക വനിത ദിനത്തിൽ നിർഭയ നിശ എന്ന പേരിൽ ജില്ലാ പൊലീസാണ് പരിപാടി സംഘടിപ്പിച്ചത്. സിനിമ സീരിയൽ താരം കലാഭവൻ നന്ദന രാത്രി നടത്തത്തിൽ പങ്കാളിയായി.
0 Comments