കോമ്പൗണ്ടിൽ മർദ്ദിച്ചെന്ന പരാതിയിൽ
മൂന്ന് പേർക്കെതിരെ പൊലീസ് കേസ്. പരപ്പ പെരളം ജുമാ മസ്ജിദിന് മുന്നിൽ മർദ്ദിച്ചെന്ന പെരളം നാലുപുരപ്പാട്ടിൽ കാസിമിൻ്റെ മകൻ എൻ.പി.മുഹമ്മദ് കുഞ്ഞിയുടെ 54 പരാതിയിൽ എ.സി. നിഷാദ്, സി.എച്ച്.സലീം, റഫീഖ് എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. നോമ്പ് 17 ന് ഭക്ഷണം വിതരണം ചെയ്തതിൻ്റെ കണക്ക് വീണ്ടും അവതരിപ്പിക്കാൻ ആവശ്യപ്പെട്ടതിന് കഴിഞ്ഞ ദിവസം തടഞ്ഞു നിർത്തി ഒന്നാം പ്രതി മുഖത്തും രണ്ടും മൂന്നും പ്രതികൾ മുഖത്തും പുറത്തും അടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments