Ticker

6/recent/ticker-posts

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങൾ നാളെ സ്ട്രോങ്ങ് റൂമുകളിൽ എത്തിക്കും

കാഞ്ഞങ്ങാട് :സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ ഇലക്ട്രിക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കളക്ടറേറ്റിലെ വെയർ ഹൗസിൽ നിന്നും വിതരണ കേന്ദ്രങ്ങളായ  കാസർകോട് ഗവ. കോളേജ്, നായന്മാർമൂല തൻബിഹുൽ ഇസ്ലം ഹയർ സെക്കണ്ടറി സ്ക്കൂൾ, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നിവിടങ്ങളിലെ ത്തിക്കും.
  ആകെ 1418 ഇ വി എമ്മുകളാണ് ജില്ലാ കലക്ടറേറ്റിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെയർഹൗസിൽ നിന്ന് അതാത്  പ്രത്യേകം തയ്യാറാക്കിയ സ്ട്രോങ്ങ് റൂമുകളിലേക്ക് കൊണ്ടുപോവുക.ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ 
 നേതൃത്വത്തിൽ വിവിധ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികൾക്ക് നാളെ രാവിലെ 10  മുതൽ ഇവിഎം വിതരണം ചെയ്ത് തുടങ്ങും . മഞ്ചേശ്വരം മണ്ഡലത്തിൽ 263 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും വിവിപാറ്റ് മെഷീനുകളും വിതരണം ചെയ്യും. കാസർകോട് മണ്ഡലത്തിൽ 250 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 272 വിവി പാറ്റ് മെഷീനുകളും വിതരണം ചെയ്യും.ഉദുമ മണ്ഡലത്തിൽ 270  വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 293 വി വിപാറ്റ് മെഷീനുകളും  കാഞ്ഞങ്ങാട് മണ്ഡലത്തിൽ 272 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 296 വിവി പാറ്റ് മെഷീനുകളും തൃക്കരിപ്പൂർ മണ്ഡലത്തിൽ 248 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 270 വിവി പാറ്റ് മെഷീനുകളും വിതരണം ചെയ്യും.മഞ്ചേശ്വരം കാസർഗോഡ് ഉദുമ കാഞ്ഞങ്ങാട് തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ വരണാധികാരികൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറിൽ നിന്ന് ഏറ്റുവാങ്ങുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ
  പൊലീസിന്റെ പ്രത്യേക സുരക്ഷാ അകമ്പടിയോടെ ജിപിഎസ് ഘടിപ്പിച്ച വാഹനത്തിലാണ്  വിവിധ കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകളിൽ എത്തിക്കുക.
Reactions

Post a Comment

0 Comments