കാഞ്ഞങ്ങാട് :അനുമതിയില്ലാതെ ബാർ കൗണ്ടർ വഴി മദ്യ വിൽപ്പന നടത്തിയതിന്
ബാർ ഉടമക്കെതിരെ പൊലീസ് കേസ്. റോഡരികിൽ മദ്യവുമായി നിൽക്കുകയായിരുന്ന ആളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മദ്യശാലാ ഉടമക്കെതിരെ കേസെടുത്തത്. പാലക്കുന്നിലെ ബേക്കൽ പാലസ് ബാർ ഉടമക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. കൗണ്ടർ സെയിൽസ് നടത്തുന്നതിന് മതിയായ ലൈസൻസില്ലാതെ അനധികൃതമായി കൗണ്ടർ വഴി മദ്യം വിൽപ്പന നടത്തിയതിനാണ് കേസ്.
ഇന്നലെ വൈകീട്ട് 6.15 ന് പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞിയെ മദ്യവുമായി നിൽക്കുന്നത് കണ്ട് എസ്. ഐ അഖിൽ സെബാസ്റ്റ്യൻ്റെ നേതൃത്യത്തിൽ ചോദ്യം ചെയ്ത് ബില്ല് ആവശ്യപ്പെട്ടു. ബില്ലിലാലെ ബാറിലെ കൗണ്ടറിൽ നിന്നും മദ്യം ലഭിച്ചതാണെന്ന് അപ്പക്കുഞ്ഞിപൊലീസിനോട് പറഞ്ഞു. തുടർന്നാണ് ഉടമക്കെതിരെ കേസെടുത്തത്.
0 Comments