കാസർകോട്: മോട്ടോർ
ബൈക്കിൽ കടത്തുകയായിരുന്ന ഒമ്പതര കിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കോടതി കഠിനതടവും പിഴയും വിധിച്ചു. നെല്ലിക്കട്ട, ചെന്നടുക്ക സ്വദേശി ആരീഫ മൻസിലിൽ എ.കെ. അബ്ദുൾ നൗഷാദി 37നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി രണ്ട് ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
ഒരു വർഷം കഠിന തടവും
10,000 രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണം.
2018 ഏപ്രിൽ 14ന് ഉച്ചക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. കാസർകോട് സി.പി.സി.ആർ.ഐ കവാടത്തിന് മുൻവശം വെച്ച് മോട്ടോർ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
അന്നത്തെ കാസർകോട് എസ്.ഐ
ഹസൈനാർ കുട്ടിയുംസംഘവുമാണ് വാഹനമുൾപ്പെടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കാസർകോട് ഇൻസ്പെക്ടറായിരുന്ന അബ്ദുൾ റഹിം കേസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
0 Comments