കാസർകോട്:വാർപ്പ് തകർന്ന് 
ദേഹത്ത് വീണ് യുവാവ്
 മരിച്ചു. ജോലിക്കിടെയായിരുന്നു വാർപ്പ് തകർന്ന് യുവാവിന്റെ ദേഹത്ത് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീഞ്ച നവോദയ നഗറിലെ കേശവയുടെ മകൻ ശങ്കര 25 യാണ് മരിച്ചത്. ഉപ്പള മണിമുണ്ടയിൽ രാവിലെ 11 നായിരുന്നു അപകടം. 
ദേർലക്കട്ട ആശുപത്രിയിൽ വൈകീട്ടാണ് മരിച്ചത്. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.