സൂര്യാഘാതം ഏറ്റു. സാരമായി പൊള്ളലേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂളിനടുത്ത് താമസിക്കുന്ന അബ്ദുൾ റഹ്മാൻ
പാണത്തൂരിൻ്റെ മകൻ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു സൂര്യാഘാതം ഏൽക്കുന്നത്. ആദ്യം കാര്യമാക്കിയിരുന്നില്ല. അസ്വസ്ഥത അനുഭവപെട്ടതോടെ വീട്ടുകാർ പരിശോധിച്ചതിൽ പുറത്ത് ചുമലിൽ രണ്ട് ഭാഗത്തും വലിയ രീതിയിൽ പൊള്ളലേറ്റതായി കാണപ്പെട്ടുവെന്ന് പിതാവ് റഹ്മാൻ ഉത്തരമലബാറിനോട് പറഞ്ഞു.
0 Comments