Ticker

6/recent/ticker-posts

കടലിൽ കാണാതായ 17 വയസുകാരൻ്റെ മൃതദേഹം മൽസ്യ തൊഴിലാളികൾ കണ്ടെത്തി

കാസർകോട്: കടലിൽ കാണാതായ 17 വയസുകാരൻ്റെ മൃതദേഹം മൽസ്യ തൊഴിലാളികൾ കണ്ടെത്തി .
 ഇന്ന് വൈകീട്ട് ആണ് മൃതദേഹം കണ്ടെത്തിയത്.
 മഞ്ചേശ്വരം ചൗക്കിയിലെ ഉമറുൽ ഫാറൂഖ്, റസീന ദമ്പതികളുടെ മകൻ സൈനുൽ ആബിദിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ
വൈകീട്ടാണ്
 കാണാതായത്.
മഞ്ചേശ്വരം കുണ്ടും കൊളക്കയിൽ കടലിലാണ് കാണാതായത്. കാണാതായ സ്ഥലത്തിനടുത്തായാണ് മൃതദേഹം കാണപെട്ടത്.
 ആരോഗ്യ പ്രശ്നമുള്ള 17 കാരൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. തിരമാലയിൽ പെട്ട് കാണാതാവുകയായിരുന്നു. മുങ്ങൽ വിദഗ്ധർ ഉൾപെടെ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൽസ്യ തൊഴിലാളികളായ അസീസ്, ബഷീർ, ഖലീൽ, ഷെരീഫിൻ്റെ നേതൃത്വത്തിൽ നടന്നതിരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Reactions

Post a Comment

0 Comments