കാഞ്ഞങ്ങാട്:അഛൻ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് കരഞ്ഞു കൊണ്ട് പെൺകുട്ടി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു .
കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് സ്റ്റേഷനിൽ തല വാഷ് വെയ്സിലടിച്ച് മുറിവേൽപ്പിച്ചു. ഇന്ന് ഉച്ചക്ക് 2 മണിയോടെ പെൺകുട്ടി പിതാവിൻ്റെ മർദ്ദനത്തിൽ സഹികെട്ട് പെൺകുട്ടി ഇ ആർ എസ് എസ്എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം വഴി സന്ദേശമയച്ചത്. ഉടൻ പൊലീസ് കുട്ടിയെ ബന്ധപെട്ടു. കരഞ്ഞു കൊണ്ട് പെൺകുട്ടി പരാതി പറഞ്ഞതോടെ ചന്തേര എസ്. ഐ എസ്. വി. ജിയോ
സദാനന്ദനും പൊലീസ് സംഘവും പെൺകുട്ടിയുടെ വീട്ടിലെത്തി. പൊലീസിന് മുന്നിലും കുട്ടിയെ ഉപദ്രവിക്കാൻ ശ്രമമുണ്ടായി. തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് ചന്തേര സ്റ്റേഷനിലെത്തിച്ചപ്പോഴാണ് തല സ്വയം ഇടിച്ച് മുറിവേൽപ്പിച്ചത്. യുവാവിനെ പൊലീസ് തങ്കയം താലൂക്കാശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകി കേസെടുത്തു.
0 Comments