കാസർകോട്:18 വയസുകാരനെ
കടലിൽ കാണാതായി. മണിക്കൂറുകളായി രാത്രിയിലും യുവാവിനെ കണ്ടെത്താൻ
തിരച്ചിൽ നടത്തി. ഇന്ന് വൈകീട്ട് മഞ്ചേശ്വരം ചൗക്കിയിലെ ഉമറുൽ ഫാറൂഖ്, റസീന ദമ്പതികളുടെ മകൻ സൈനുൽ ആബിദിനെയാണ് കാണാതായത്.
മഞ്ചേശ്വരം കുണ്ടും കൊളക്കയിൽ കടലിലാണ് കാണാതായത്. ആരോഗ്യ പ്രശ്നമുള്ള യുവാവ് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. തിരമാലയിൽ പെട്ട് കാണാതാവുകയായിരുന്നു. മുങ്ങൽ വിദഗ്ധർ ഉൾപെടെ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താനായില്ല.
0 Comments