Ticker

6/recent/ticker-posts

ദേശീയ പാതയിൽ രണ്ടിടത്ത് വാഹനാപകടം പത്ത് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: ഇന്ന് രാത്രി
ദേശീയ പാതയിൽ രണ്ടിടത്ത് ഉണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കാർ ദേശീയ പാതയിലെ ഡിവൈഡറിൽ ഇടിച്ച് സ്ത്രീകൾ ഉൾപെടെ നിരവധി പേർക്ക് പരിക്കേറ്റു. ചെറുവത്തൂരിനടുത്താണ് അപകടം . പെരിന്തൽമണ്ണ സ്വദേശികളായ
ജസീറ ,സമീന ,
​അയാൻ ,അജ്‌വ ,സയാൻ ,സൻഹ ,
​ഷഹനാദ് ,
​മുഹമ്മദ് സലീം എന്നിവർക്ക് പരിക്കേറ്റ തായാണ് വിവരം. കാസർകോട് തീർത്ഥാടനത്തിന് പോയി മടങ്ങവെയാണ് അപകടം. ഡ്രൈവർ ഉറങ്ങി പോയതാണെന്ന് പറയുന്നു.
ചെറുവത്തൂരിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പെരിങ്ങോം സ്വദേശി അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയാണ് അപകടം. കണ്ണാടിപ്പാറ മുത്തപ്പൻ ക്ഷേത്രത്തിനടുത്താണ് അപകടം.
Reactions

Post a Comment

0 Comments