ഇന്ന് രാത്രി 10 മണിയോടെയാണ് യുവാവിനെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാണിക്കോത്ത് ആണ് ട്രെയിൻ തട്ടി മരിച്ചതായി കണ്ടത്.
പാലക്കാട് ഷോർണൂർ
കൈലിയാട് സ്വദേശി അഭിഷേക് ആണ് മരിച്ചത്. യുവാവ് ആത്മഹത്യ ചെയ്യുന്നതിനായി റെയിൽ പാളത്തിനരികിലെത്തിയ ഫോട്ടോ യുവാവ് സുഹൃത്തിന് അയച്ചു കൊടുക്കുകയായിരുന്നു. പെൺകുട്ടി ഉടൻ ഇൻസ്റ്റാഗ്രാം വഴിയുവാവിൻ്റെ മുതലാളിക്ക് അയച്ചു കൊടുത്തു . മുതലാളി ഉടൻ വിവരം ഉടൻ കാഞ്ഞങ്ങാട് കോട്ടച്ചേരി ഹോട്ടൽ മുറിയിൽ ഒപ്പം താമസിച്ചിരുന്ന മാനേജർക്ക് അയച്ചു. മാനേജർ, യുവാവിനെ ഉടൻ ഫോണിൽ വിളിച്ചപോൾ പൊലീസായിരുന്നു ഫോൺ എടുത്തത്. ഇതോടെയാണ് ട്രെയിൻ തട്ടി മരിച്ചതായി അറിയുന്നത്. വിവാഹ വീടുകളിലടക്കം ലൈറ്റ് ആൻ്റ് സൗണ്ട് ഒരുക്കുന്ന ആറ് പേർ കാഞ്ഞങ്ങാട്ടെ ത്തിയത്. 8 മാസം മുൻപാണ് പട്ടാമ്പിയിലെ
ജോലിയിൽ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസമായി യുവാവ് വിഷമാവസ്ഥയിലായിരുന്നുവെന്ന് ഒപ്പമുള്ളവർ പറഞ്ഞു. ബന്ധുക്കൾ കാഞ്ഞങ്ങാട്ടെത്തി . പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും .
0 Comments