ഫുട്ബോൾ ടൂർണ്ണമെന്റ് ആഹ്ലാദ്ദ പ്രകടനത്തിനിടെ
സംഘർഷം പൊലീസ് ലാത്തി വീശി, 20 പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. സംഘർഷമുണ്ടാക്കിയവർക്കെതിരെ പൊലീസ് ബലപ്രയോഗവും ലാത്തിചാർജും നടത്തി പിരിച്ചു വിടുകയായിരുന്നു. ഇന്നലെ രാത്രി 8 ന് ബേക്കൽ ജംഗഷനിലാണ് സംഭവം. സംസ്ഥാന പാതയിൽ ഗതാഗതതടസമുണ്ടാക്കി പ്രകടനം നടത്തിയ സംഘം പരസ്പരം സംഘർഷത്തിലേർപെട്ടു ക പൊലീസ് ആവശ്യപട്ടിട്ടും പിരിഞ്ഞു പോയില്ല. പടക്കം പൊട്ടിക്കുകയും ചെയ്തു. ഹസൻകളനാട്, ഫാസിൽ ഫൈറോസ്, റമീസ്, ഫയാസ്, ആഷിഖ്, ഷിയാബ്,ഹാരിസ് തുടങ്ങിയ 20 പേർക്കെതിരെയാണ് കേസെടുത്തത്.
0 Comments