പയ്യന്നൂർ:കാറിന് തീ വച്ചതിനും മതിൽ തകർത്ത സംഭവത്തിലുമായി പയ്യന്നൂർ പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. പയ്യന്നൂർ മാവിച്ചേരിയിലെ പുരുഷോത്തമൻ്റെ കാർ വീട്ടുമുറ്റത്ത് ഇന്ന് പുലർച്ചെ തീവച്ച് നശിപ്പിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതിന് കേസെടുത്തു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന് കാർ തീവച്ച് നശിപ്പിച്ചെന്ന പരാതിയിലാണ് കേസ്. വീടിന്റെ ജനൽ ഗ്ലാസ് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തിരുന്നു.
വെള്ളൂർ കാറമേൽ കവുങ്ങിൻ തൈകൾ നശിപ്പിക്കുകയും മതിൽ പൊളിച്ചതിനും കേസെടുത്തു. അന്നൂരിലെ കെ.പി. രേഖയുടെ പരാതിയിലാണ് കേസ്. മതിലിൽ കുഞ്ഞികൃഷ്ണൻ്റെ ചുമരെഴുത്ത് കണ്ടതാണ് കാരണമെന്ന് പരാതിയിൽ പറഞ്ഞു.
0 Comments