കാഞ്ഞങ്ങാട്: ചന്തേര പൊലീസ് സ്റ്റേഷനിലെ
പൊലീസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്ത്താവിനെകോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.
ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2024 നവമ്പർ 21 ന് ആയിരുന്നു കൊലപാതകം.കരിവെള്ളൂരില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും പരിക്കേറ്റു.
0 Comments