Ticker

6/recent/ticker-posts

വീട് കുത്തി തുറന്ന് സ്വർണാഭരണവും പണവും കവർച്ച ചെയ്തു

കാഞ്ഞങ്ങാട്: അടച്ചിട്ടവീട് കുത്തി തുറന്ന് സ്വർണാഭരണവും പണവും
 കവർച്ച ചെയ്തു. സി. സി. ടി. വിയുടെ ഹാർഡ് ഡിസ്ക്കും കവർച്ചക്കാർ കൊണ്ട് പോയി. ഇന്ന് ഉച്ചയോടെയാണ് കവർച്ച വിവരം അറിഞ്ഞത്.ബേഡകം കല്ലടി കുറ്റിയിലെ സി.എ. മുഹമ്മദ് കുഞ്ഞി ഹാജിയുടെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിൻ്റെ സഹോദരൻ്റെ കല്ലട കുറ്റിയിലെ വീടിന്റെ വാതിൽ പൊളിച്ചായിരുന്നു കവർച്ച. കഴിഞ്ഞ 8 ന് അടച്ചിട്ടതായിരുന്നു . 12 ഗ്രാം സ്വർണാഭരണം 12000 രൂപ ഹാർഡ് ഡിസ്ക്കുമാണ് കവർന്നത്. 187000 രൂപയുടെ നഷ്ടം സംഭവിച്ചു.
Reactions

Post a Comment

0 Comments