പിന്നാലെ കുരച്ചു കൊണ്ട്
പോയതിന് വീട്ടമ്മക്ക് മർദ്ദനം.കുരച്ച നായയുടെ ഉടമസ്ഥയായ വീട്ടമ്മക്കാണ് മർദ്ദനമേറ്റത്. കൊടക്കാട് വലിയ പൊയിലെ അപ്പുക്കുട്ടൻ്റെ ഭാര്യ കെ.വി. വൽസല 67 യുടെ പരാതിയിൽ കണ്ണൂർ സ്വദേശി ബിജുവിനെതിരെ ചീമേനി പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ വലിയ പൊയിലെ വീടിന് മുന്നിലാണ് സംഭവം. മകനെ അടിക്കാൻ ശ്രമിക്കുന്നത് തടഞ്ഞപ്പോൾ നെഞ്ചിലിടിച്ച് പരിക്കേൽപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്. വൽസലയുടെ വീട്ടിലെ നായ, ബിജുവിൻ്റെ നായയുടെ പിന്നാലെ കുരച്ചു കൊണ്ട് പോയതാണ് മർദ്ദന കാരണമെന്നും പരാതിയിൽ പറഞ്ഞു.
0 Comments