Ticker

6/recent/ticker-posts

കൽവർട്ടിന് അടിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിൻ്റെ മൃതദേഹം, അടിവസ്ത്രം കല്ലിന് മുകളിൽ

കാഞ്ഞങ്ങാട്:കൽവർട്ടിന് അടിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അരയിൽ തുണിയില്ലാതെയും അടിവസ്ത്രം കല്ലിന് മുകളിലും കാണപ്പെട്ടു. ഇന്ന് രാവിലെ 10.30 മണിയോടെ ബാര നാണിക്കല്ലിലെ കൽവർട്ടിനടിയിലാണ് ടിപ്പർ ലോറി ഡ്രൈവറായ യുവാവിൻ്റെ മൃതദേഹം സംശയ സാഹചര്യത്തിൽ കണ്ടെത്തിയത്. ചട്ടഞ്ചാൽ മണ്ഡലിപ്പാറയിലെ അബ്ദുൾ റഹ്മാൻ്റെ മകൻ അബ്ദുൾ കബീറിൻ്റെ 40 മൃതദ്ദേഹമാണ് കണ്ടെത്തിയത് . കറുത്ത പേഴ്സും ചെരിപ്പും സമീപത്ത് വച്ച നിലയിലും കാണപ്പെട്ടു. നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് മേൽപ്പറമ്പ പൊലീസ് എത്തി പരിശോധിച്ചു. ദുരൂഹത ഉയർന്നതോടെ ബേക്കൽ ഡി.വൈ.എസ്.പി എം.പി. ആസാദ് സ്ഥലത്തെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തുന്നുണ്ട്.
Reactions

Post a Comment

0 Comments