Ticker

6/recent/ticker-posts

വിഷുത്തിരക്കിൽ കാഞ്ഞങ്ങാട്, ഡ്രോണും റോക്കറ്റും പടക്കത്തിൽ താരം

കാഞ്ഞങ്ങാട്: നാളെ വിഷു ആഘോഷത്തിരക്കിലായി കാഞ്ഞങ്ങാട് നഗരം . ദിവസങ്ങളായി ചൂട് കൂടി കൂടി വരുന്ന സാഹചര്യത്തിൽ രാവിലെയും വൈകുന്നേരങ്ങളിലുമായാണ് ആളുകൾ നഗരത്തിലെത്തുന്നത്. ഉച്ച സമയത്ത് നഗരത്തിൽ ആളുകൾ തീരെ കുറയുന്നു. ചൂട് കച്ചവടത്തെ ബാധിച്ചതായി വസ്ത്രാലയ വ്യാപാരികളും പറഞ്ഞു. 4മണിക്ക് ശേഷം രാത്രി വരെ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽനഗരത്തിൽ അനുഭവപെട്ടത്. വസ്ത്രങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീകള്‍ അടക്കമുള്ളവർ വൈകുന്നേരങ്ങളിലാണ് നഗരത്തിലെത്തിയത്. ഉണ്ണിക്കണ്ണന്‍മാരെ ആലേഖനം ചെയ്ത സാരികള്‍ വാങ്ങാനും സ്ത്രീകള്‍ തിരക്ക് കൂട്ടി. 899 രൂപ മുതല്‍ 9000 രൂപ വരെയുള്ള മനോഹരമായ സാരികളാണ് വിപണിയിലെത്തിയത്. വിവിധ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചും വിലക്കുറവ് പറഞ്ഞ് ആകര്‍ഷിച്ചുമാണ് വസ്ത്രാസ്ഥാപനങ്ങളില്‍ വ്യാപാരം തകൃതിയായത്. 500 രൂപയും അതിലധികവുമുള്ള ദാവണി സേറ്റുകളും പട്ടുപാവാടകളും കൊറിയന്‍ സങ്കല്‍പ്പത്തിലുള്ള ഫാന്‍സി ഫ്രോക്ക് ചൂരിദാറും ബാരല്‍ ഫിറ്റ്സ് പാന്റ്സുകളും അര്‍മാനി പാന്‍റ്സും ഷര്‍ട്ടുമൊക്കെ വസ്ത്രവിപണിയിലെ താരങ്ങളാണ്. പല തരത്തിലുള്ള വിഷുക്കോടികളും വിപണി കയ്യടക്കിയിട്ടുണ്ട്. വില കുറഞ്ഞ തുണിത്തരങ്ങള്‍ കിട്ടുന്നതിനാല്‍ വഴിയോരക്കച്ചവട കേന്ദ്രങ്ങളും തിരക്കിലമര്‍ന്നു. ബംഗളൂരു, മുംബൈ, സൂറത്ത്, സേലം എന്നിവിടങ്ങളില്‍ നിന്ന് മൊത്തമായി വസ്ത്രങ്ങളെത്തിച്ചാണ് വഴിയോര വില്‍പ്പന നടത്തുന്നത്. 150 രൂപ മുതലുള്ള കുഞ്ഞുടുപ്പുകള്‍ മുതല്‍ വിലക്കുറവുള്ള നിരവധി തരം വസ്ത്രങ്ങള്‍ ഇവിടങ്ങളില്‍ ലഭിക്കുന്നു. കുടുംബശ്രീ ചന്തകളും സജീവമാണ്. നഗരത്തിലെയും പരിസരങ്ങളിലെയും പടക്ക കടകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നു. മാലപ്പടക്കങ്ങളും ഗുണ്ടുകളുമൊക്കെ ഇപ്പം പഴഞ്ചൻ ഐറ്റങ്ങളായി. വിവിധ വർണങ്ങളും ആകൃതിയിലും പരിഷ്ക്കരിച്ച പുത്തൻ ഐറ്റങ്ങൾ പടക്കവി പണി കീഴടക്കി. പറങ്കിവെടിയും ബോംബും കുയിലും രൂപവും നിറവും മാറി പുതിയ രൂപത്തിൽ പടക്കക്കടകളില്‍ പ്രത്യക്ഷപെട്ടു. കമ്പിത്തിരിക്കും പൂത്തിരിക്കും നിലച്ചക്രത്തിനും ആവശ്യക്കാരുടെ തിരക്കാണ്. തമിഴ്നാട്ടിൽ നിന്നു മാണ് പ്രധാനമായും പടക്കങ്ങൾ എത്തുന്നത്. പൂവിപണിയില്‍ കൊന്നപ്പൂക്കള്‍ക്ക് തന്നെയാണ് ഡിമാന്റ്. എരിക്കുളത്ത് നിന്നുള്ള കണിക്കലങ്ങളും നഗരത്തില്‍ വില്‍പ്പനക്കായി നിരന്നിട്ടുണ്ട്.നഗരത്തിലെത്തുന്ന ആളുകളെയും വാഹനഗതാഗതവും നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. വാഹന ഗതാഗതം പലപ്പോഴും സം തംഭി ക്കുന്നു. ഇന്ന് നഗരത്തിൽ വലിയ തിരക്കനുഭപ്പെടും. പടക്കം, പച്ചക്കറികടകളിൽ ഇന്ന് തിരക്ക് കൂടും. ഡ്രോൺ മുതൽ ഹെലികോപ്റ്റർ വരെ ഇത്തവണത്തെ കാഞ്ഞങ്ങാട് പരിസരങ്ങളിലുള്ള ഭാരത് പടക്ക കടകളിൽ എത്തിയിട്ടുണ്ട്. പുത്തൻ ഐറ്റങ്ങളാണ് ഭാരത്പടക്കവി പണി കീഴക്കിയത്.  കുട്ടികളെയും മുതിർന്നവ രെ യും ഒരുപോലെ ആകർഷിക്കുന്ന പുത്തൻ ഐറ്റങ്ങളാണ് പടക്ക കടകളിൽ. വട്ടർഫ്ലൈയും ആകർഷക ഐറ്റമാണ്. തോക്കും ഉണ്ട്. മൂന്ന് കളർ പൂത്തിരിയും വർണ വിസ്മയം തീർക്കുന്നു.

Reactions

Post a Comment

0 Comments