Ticker

6/recent/ticker-posts

കൊടി ഉയർന്നു പാറപ്പള്ളി മഖാം ഉറൂസിന് ഇന്ന് മുതൽ തുടക്കമായി

കാഞ്ഞങ്ങാട്: പാറപള്ളി മഖാം ഉറൂസിന് പതാക ഉയർന്നു. ഇന്ന്
  വൈകീട്ട് 4.30ന്  ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി കാലിച്ചാംപാറ പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസിന് തുടക്കമായത്. ഇന്ന്  
രാത്രി  ഡോ.കോയ കാപ്പാടും സംഘവും അവതരിപ്പിക്കുന്ന മദ്ഹ് രാവ് നടക്കും. നാളെ വ്യാഴം വൈകീട്ട് 6.30ന് ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡന്റ്  ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.  ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി കൊല്ലം മത പ്രഭാഷണം നടത്തും. 17ന് വൈകീട്ട് 6.30ന് മജ്‌ലിസുന്നൂറിന്  മഹമൂദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. രാത്രി ഒമ്പത് മണിക്ക് മുഹമ്മദ് അനസ് ബാഖവി കൊല്ലം മത പ്രഭാഷണം നടത്തും.18ന് ശനി വൈകീട്ട് 6.30ന് മദനീയം സദസിന് അബ്ദുല്‍ ലത്തീഫ് സഖാഫി പാറപള്ളി നേതൃത്വം നല്‍കും. മുസ്തഫ ഹുദവി ആക്കോട് മത പ്രഭാഷണം നടത്തും.19ന് ഞായര്‍ വൈകീട്ട് നാലു മണി മുതല്‍ വിവിധ ടീമുകളുടെ മെഗാ ദഫ് പ്രദര്‍ശനം നടക്കും. സമാപന സമ്മേളനം പാണക്കാട്  മുനവ്വിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിള് സിറാജുദ്ധീന്‍ അല്‍ ഖാസിമി പത്താനപുരം മുഖ്യ പ്രഭാഷണം നടത്തും. 20ന് തിങ്കള്‍ ഉച്ചക്ക് 2.30ന് മൗലീദ് പാരായണവും കൂട്ടു പ്രാര്‍ഥനയും നടക്കും. ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. വൈകുന്നേരം നാലു മണിക്ക് അന്നദാനവും നടക്കും.
Reactions

Post a Comment

0 Comments