കാഞ്ഞങ്ങാട്:റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. കുട്ടികള്‍ ഓടിച്ച നിരവധി വാഹനങ്ങള്‍ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്ദുർഗ്, ചന്തര, രാജപുരം, അമ്പലത്തറ, ബേക്കൽ, മേൽപ്പറമ്പ , കാസർകോട് , കുമ്പള, മഞ്ചേശ്വരം, ചീമേനി, നീലേശ്വരം, വെള്ളരിക്കുണ്ട് പൊലീസും നിരവധി വാഹനങ്ങൾകസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് ഇന്നും ഇന്നലെയുമായി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. അജിനടുക്കയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ബദിയടുക്ക എസ്.ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 14കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ പിടികൂടി. കുട്ടി അജിനടുക്കയില്‍ നിന്ന് പെര്‍ള ഭാഗത്തേക്ക് സാധനം വാങ്ങാന്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്നു. ബന്ധുവായ പെര്‍ള സ്വദേശിയാണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതെന്ന് കുട്ടി വെളിപ്പെടുത്തി. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയെ വിട്ടയച്ചു. ബന്ധുവിനെ തി രെ കേസെടുത്തു. നാരംപാടി-പുണ്ടൂര്‍ റോഡില്‍ വാഹിപരിശോധന നടത്തുന്നതിനിടെ 17കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ പൊലീസ് പിടികൂടി. കുട്ടിയുടെ ബന്ധുവായ പുണ്ടൂര്‍ ശാസ്താംറോഡിലെ ബന്ധുവിനെ തി രെ കേസെടുത്തു. മാര്‍പ്പിനടുക്ക-നാരമ്പാടി റോഡ് ജംഗ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് 17കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ പിടികൂടി. കുട്ടിയുടെ പിതാവ് നാരമ്പാടി ഉദ്ദംപാറ സ്വദേശിക്കെതിരെ കേസെടുത്തു. വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കുട്ടികള്‍ കാറുകളും ഇരുചക്രവാഹനനങ്ങളും ഓടിക്കുന്നതടക്കമുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ചതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. മാസത്തിൽ നൂറ് കണക്കിന് കുട്ടി ഡ്രൈവർമാരാണ് പിടിയിലാകുന്നത്. പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുമ്പോഴും കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന വരുടെ എണ്ണത്തിൽ കുറവൊന്നു മുണ്ടാകുന്നില്ല.
0 Comments