Ticker

6/recent/ticker-posts

എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ കൊട്ടിക്കലാശം നാളെകാഞ്ഞങ്ങാട്ടും നീലേശ്വരത്തും

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം നാളെ വൈകിട്ട് 4 ന് നോർത്ത് കോട്ടച്ചേരി
 കേന്ദ്രീകരിച്ച് നടക്കും.നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് ബസ് സ്റ്റാന്‍ഡ് വഴി ടിബിറോഡിലെ സ്മൃതി മണ്ഡപത്തിന് സമീപത്തേക്ക് പോകുന്ന പ്രകടനം അവിടെ നിന്നും തിരിച്ച് വീണ്ടും നോര്‍ത്ത് കോട്ടച്ചേരിയിലെത്തിച്ചേരും.യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശം പുതിയകോട്ടയില്‍ നിന്ന് തുടങ്ങി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശം എലൈറ്റ് ഹോട്ടലില്‍ നിന്ന് തുടങ്ങികാഞ്ഞങ്ങാട് ടൗണിലെത്തി പുതിയ കോട്ടയില്‍ സമാപിക്കും. സുരക്ഷ മുന്‍നിര്‍ത്തി കാഞ്ഞങ്ങാട് നഗരത്തില്‍ കൂടുതല്‍ പൊലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചു.
തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം : പോലീസ് നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം 
നീലേശ്വരം:തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി പൊലീസ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നീലേശ്വരം പൊലീസ് അറിയിച്ചു.ഓരോ മുന്നണികൾക്കും പൊലീസ് സമയം ക്രമീകരിച്ച് നൽകിയിട്ടുണ്ട്.
വൈകുന്നേരം നാലു മണിക്ക് യുഡിഎഫിന്റെ കൊട്ടിക്കലാശം കോൺവെൻറ് ജംഗ്ഷനിൽ നിന്നും തുടങ്ങി മാർക്കറ്റ് ജംഗ്ഷൻ ചുറ്റി പഴയ സ്റ്റാൻഡിൽ (പരിപ്പുവട ) അവസാനിക്കും.
എൽഡിഎഫിന്റെ കൊട്ടിക്കലാശം 4 . 30 ന് കോൺവെൻറ് ജംഗ്ഷനിൽ നിന്നും തുടങ്ങി പഴയ മുനിസിപ്പാലിറ്റി ഓഫീസ് സമീപം അവസാനിക്കും.
എൻഡിഎയുടെ കൊട്ടിക്കലാശം 4. 30 ന് പഴയ ബസ്റ്റാൻഡ് പരിസരത്തു നിന്നും തുടങ്ങി തളിയിൽ അമ്പലം ചുറ്റി കോൺവെൻറ് ജംഗ്ഷനിൽ സമാപിക്കും.
മൈക്ക് പെർമിഷൻ പ്രകാരമുളള വാഹനങ്ങളും ഒരു സൌണ്ട് സിസ്റ്റവും മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാൻ പാടുള്ളു.വാഹനത്തിൽ ആർ ഒ യുടെ സ്റ്റിക്കർ പതിച്ചിരിക്കണം ,
 കൊട്ടിക്കലാശ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞാൽ മറ്റു പാർട്ടികളുടെ പ്രചരണ വാഹനങ്ങൾ ക്രോസ് ചെയ്യാനോ ഓവർടേക്ക് ചെയ്യാനോ പാടില്ല,
കൊട്ടിക്കലാശ ഘോഷയാത്രയിൽ പടക്കങ്ങൾ, ഡി ജെ, ഓപ്പൺ ലോറി, എന്നിവ ഉപയോഗിക്കാനോ, ബൈക്ക് റാലി നടത്താനോ പാടില്ല, 
കൊട്ടിക്കലാശം അനുവദിച്ച സമയത്തുതന്നെ ആരംഭിക്കേണ്ടതും കൃത്യം ആറുമണിക്ക് തന്നെ അവസാനിപ്പിക്കേണ്ടതുമാണ്.
 നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെകർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കൊട്ടിക്കലാശം നടക്കുന്ന സമയത്ത് നീലേശ്വരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും എന്ന് പൊലീസ് അറിയിച്ചു.
Reactions

Post a Comment

0 Comments