Ticker

6/recent/ticker-posts

മാവുങ്കാൽ വഴി മറ്റന്നാൾ മുതൽ അഞ്ച് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു

കാഞ്ഞങ്ങാട്: ​നാഷണൽ ഹൈവേ 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി, കാഞ്ഞങ്ങാട് മാവുങ്കാൽ ജംഗ്ഷനിൽ ഡ്രെയിനേജ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിൽ കുഴിയെടുക്കുന്നതിനാൽ, 24ന് രാവിലെ 8 മണി മുതൽ 5 ദിവസത്തേക്ക് ഈ വഴിയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു . ട്രാഫിക് ക്രമീകരണങ്ങൾ നിലവിൽ വരും: ​കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോട് , പാണത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ: കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും കെ.എസ്.ടി.പി റോഡിൽ പ്രവേശിച്ച്, മഡിയൻ സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിച്ച് വെള്ളിക്കോത്ത് റോഡ് വഴി മൂലകണ്ടം എത്തി യാത്ര തുടരേണ്ടതാണ്. ​കാസർകോട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആറങ്ങാടി വഴി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ എത്തി, തുടർന്ന് കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. ​പൊതുജനങ്ങൾ ഈ ട്രാഫിക് ക്രമീകരണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് ബന്ധപെട്ട വർ അഭ്യർത്ഥിച്ചു

Reactions

Post a Comment

0 Comments