Ticker

6/recent/ticker-posts

വഴിയോര കടകളിലേക്ക് കാർ പാഞ്ഞ് കയറി, രണ്ട് കടകൾ തകർന്നു

കാഞ്ഞങ്ങാട്:വഴിയോര കടകളിലേക്ക്
 കാർ പാഞ്ഞ് കയറി. അപകടത്തിൽ
 രണ്ട് കടകൾ തകർന്നു. തിരക്കേറിയ സമയത്തായിരുന്നു അപകടം. ഭാഗ്യം കൊണ്ട് മാത്രം വലിയ അപകടം ഒഴിവാകുകയായിരുന്നു. അമ്പലത്തറ മൂന്നാം മൈലിലാണ് അപകടം. ബിന്ദുവിൻ്റെ കട ഭാഗികമായും സമീപത്തെ കട പൂർണമായും തകർന്നു. അമ്പലത്തറയിലെ വ്യാപാരി രാമകൃഷ്ണൻ ഓടിച്ച കാറാണ് കടയിലേക്ക് ഇടിച്ചു കയറിയത്. കടക്കുള്ളിൽ കയറി നിൽക്കുകയായിരുന്നു. രാവിലെ 9 മണിയോടെ
മകനെ മാവുങ്കാലിൽ വിട്ട് അമ്പലത്തറയിലേക്ക് മടങ്ങിവരവെയാണ് അപകടം. ഉറങ്ങി പോയതാണെന്ന് പറയുന്നു. മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് കടകളിലേക്ക് സമാന രീതിയിൽ കാർ ഇടിച്ച് കയറിയിരുന്നു.
Reactions

Post a Comment

0 Comments