Ticker

6/recent/ticker-posts

ദേശീയ പാത ചാലിങ്കാലിൽ ടോൾ ഗേറ്റ് നിർമ്മാണം പുരോഗമിക്കുന്നു, ടോൾ പിരിവ് ഉടൻ

കാഞ്ഞങ്ങാട്: ദേശീയപാത 66ൽ പെരിയ- ചാലിങ്കാലിൽ  ടോൾഗേറ്റിൻ്റെ നിർമാണം പു രോഗമിക്കുന്നു. ഈ വർഷം പ കുതിയോടെതന്നെ നിർമാണം പൂർത്തിയാക്കി ടോൾ പിരിവ് ആരംഭിക്കാനാണ് ശ്രമം
കുമ്പള ആരിക്കാടിയിൽ താൽക്കാലികമായുണ്ടാക്കിയ ടോൾഗേറ്റ് ജനകീയ പ്രതിരോധംമൂലം നടക്കാതെ പോയിരുന്നു. പ്രതിഷേധത്തെ തുടർന്ന് കേന്ദ്രസർക്കാർ ആരിക്കാടി ടോൾഗേറ്റ്
 റദ്ദാക്കുകയും ചെയ്തു.
തലപ്പാടി കഴിഞ്ഞാൽ 22 കിലോമീറ്റർ മറ്റൊരു ടോൾ ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫിന്റെ നേതൃത്വത്തിൽ രൂ പംകൊണ്ട ആക്ഷൻ കമ്മിറ്റിയുടെ ശക്തമായ സമര പോരാട്ടങ്ങൾക്കൊടുവിലാണ് ടോൾഗേറ്റ് കേന്ദ്ര ദേശീയപാത അതോറിറ്റി പിൻ
വലിച്ചത്. 
ആരിക്കാടി ടോൾഗേറ്റ് അട ച്ചുപൂട്ടിയതോടെയാണ് ജില്ലയിലെ ദേശീയപാത 66ലെ പെരി യ-മാവുങ്കാൽ റൂട്ടിൽ ചാലിങ്കാലിൽ ടോൾഗേറ്റ് നിർമാണം വേഗം കൂട്ടി ആരംഭിച്ചത്. ഇതിന്റെ നിർമാണമാണ് ഇപ്പോൾ പുരോ ഗമിക്കുന്നത്. എന്നാൽ
പലയിടത്തും അടിപ്പാതകൾക്കായി നാട്ടുകാർ സമരമുഖത്താണ്.
Reactions

Post a Comment

0 Comments