ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവർ മരിച്ചു.
പരപ്പ കോളിയാറിലെ
ചന്ദ്രബോസ് 54 ആണ് മരിച്ചത്. മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒരു മാസം മുൻപാണ് രോഗം ബാധിച്ചത്. തുടർന്ന് ചികിൽസയിലായിരുന്നു.
കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗം ടി.വി. ലതിക ചെയർപേഴ്സണായും, മുൻമെമ്പർ മധു കോളിയാർ കൺവീനറും സുഭാഷ് വട്ടപ്പള്ളിൽ ട്രഷററായും ചികിത്സാ കമ്മിറ്റി രൂപീകരിച്ച് ധനശേഖരണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്.
പരേതരായ ശങ്കരൻ-ഗൗരി ദമ്പതികളുടെ മകനാണ് . ഭാര്യ: ബിന്ദു. മക്കൾ: അനന്ദു ബോസ് (ജി.എച്ച്.എസ്.എസ് പരപ്പ), അനുശ്രീ ബോസ് (എസ്.വി.എം.ജി.യു.പി.എസ് എടത്തോട്).
സഹോദരങ്ങൾ: കൃഷ്ണൻ (പയാളം), ഗോപി (കോളിയാർ), കുഞ്ഞുമോൻ (ചിമേനി), ലീലാമണി (പാക്കംപാറ). പരേതനായ സുകുമാരൻ കോളിയാർ.
0 Comments